Hi everybody, how you are going to celebrate onam 2015, by watching movie, went for outing with friends, celebrate with friends , celebrate with family like.... bla bla , but do you know how our visual media celebrating this onam in kerala if don't here i share an interesting funny article got from facebook , don'y know who write this , This briefly explains how our media / Visual media celebrating onam in past years they continue sly playing same film, same interviews cleeshe questions, and many things, you simply read this onam programme satire from here , hope you must like this funny onam article
പ്രിയപ്പെട്ട ചാനൽ സുഹൃത്തുക്കളേ, ഇത്തവണത്തെയും ഓണം കഴിഞ്ഞ വർഷങ്ങളിലേതുപോലെത്തന്നെ പരമാവധി കോൺട്രയാക്കിത്തരണം. വിലപ്പെട്ട ചിലത് നിങ്ങൾ മറന്നുപോയാലോ എന്നു കരുതി, അഡ്വാൻസായി ഓർമ്മിപ്പിക്കുന്നു.
1)വല്യേട്ടൻ, രാവണപ്രഭു – ഈ രണ്ട് ‘ബ്ലോക്ക്ബസ്റ്റർ’ ചലച്ചിത്രങ്ങളും ഇത്തവണയും ‘മിനിസ്ക്രീനിൽ ആദ്യമായി’ പ്രദർശിപ്പിയ്ക്കണം.
2)മറ്റാരുടേയില്ലെങ്കിലും രണ്ടുബോറൻമാരുടെ അഭിമുഖം നിർബന്ധമായും വേണം – ജയറാം, സുരേഷ്ഗോപി. അമിതവിനയം കൊണ്ട് ചിരി ഉള്ളിലേക്കൊതുങ്ങി അണ്ണാൻ ചിലയ്ക്കും പോലെ ചിരിച്ച് ‘അയ്യോ…മലയാളിയുടെ അംബാസിഡർ എന്ന നിലയ്ക്കാ എനിയ്ക്കു പത്മശ്രീ തന്നത്, എല്ലാം ഓരോ ഭാഗ്യം. എന്റെ മേളം കേട്ട് പല മാരാന്മാരും ഇനിയും പലതും പഠിയ്ക്കാനുണ്ടെന്ന് മനസ്സിലായെന്നു പറഞ്ഞു’ എന്നൊക്കെയുള്ള ജയറാം ഡയലോഗ്, ‘സിഗററ്റിന്റെ ഫിൽറ്റർ മുറിച്ചുകളയുന്ന ഉജ്വലപ്രതീകത്തിലൂടെ ക്ഷുഭിതയൗവ്വനങ്ങൾക്ക് താൻ നൽകിയ മെസേജി’നേപ്പറ്റി അരികും മൂലയും ചെത്തിയൊരു അശ്ലീലഭാഷയിലുള്ള സുരേഷ്ഗോപിയുടെ ഡയലോഗ് എന്നിവ തീർച്ചയായും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
3)ഉണ്ടംപൊരി എണ്ണയിൽ വെന്തു വരുമ്പോൾ ഏതെങ്കിലും സിൽമാനടിയേക്കൊണ്ട് ‘വൗ’ എന്നു പറയിപ്പിക്കുന്ന പരിപാടി മറക്കരുത്. ‘പണ്ടൊക്കെ ഓണത്തിന് ഉണ്ടമ്പൊരിയുണ്ടാക്കുമ്പോൾ മുത്തശ്ശനു വലിവാണെങ്കിലും ഉണ്ടമ്പൊരിയ്കായി വാശിപിടിയ്ക്കുമായിരുന്നു’ എന്നിങ്ങനെയുള്ള ഓർമ്മശകലങ്ങൾ നിർബന്ധമായും വേണം.
4)മുലപ്പാൽ ചുണ്ടിൽ നിന്നു തുടച്ചുകളഞ്ഞയുടനേ നായികയായ ഏതെങ്കിലും പൊടിപ്പൈതലിനോടൊപ്പം ഒരു ‘ഓണവിശേഷം’ പങ്കുവെക്കൽ തീർച്ചയായും വേണം. ‘പണ്ടൊക്കെ എന്തേര്ന്നു ഓണം’ എന്ന് ആ പെങ്കൊച്ചും ചാനലും ഒന്നിച്ചു നെടുവീർപ്പിടണം. കൊച്ച് വായിൽകൊള്ളാത്ത ഉണ്ടവർത്തമാനം പറയുന്ന ഐറ്റമാണ് എന്നത് ആദ്യമേ ഉറപ്പുവരുത്തണം. ‘ചേട്ടൻ സ്റ്റേറ്റിൽ നിന്നു ഓണത്തിനു വരുമ്പോൾ ഫ്ലൈറ്റിൽ ഒരു തമാശയുണ്ടായി അന്ന്’ ഇങ്ങനെയൊക്കെയാവണം കൊച്ചിന്റെ ‘പണ്ടത്തെ’ ഓണസ്മരണകൾ.
5)പല്ലുപോയൊരു മുത്തശ്ശി നിർബന്ധമാണ്. അവരേന്തിവലിഞ്ഞ് പാൽപ്പായസമുണ്ടാക്കുന്ന സീൻ വേണം. കൂടെ വളരെ ബുദ്ധിമതിയായ ഒരവതാരികയും വേണം. “അപ്പോൾ നമ്മൾ പാൽപ്പായസത്തിൽ, ശ്രദ്ധിക്കുക – പാലാണ് ചേർക്കുക’ എന്നൊക്കെ പറയുന്ന ടൈപ്പ് ഒരു പ്രസ്ഥാനം.
6)പൂക്കളം എന്നപേരിൽ വൃത്താകൃതിയിലുള്ള ഒരു സുദർശനയന്ത്രം വരച്ചുവെച്ചിട്ട് അതിനു ചുറ്റും കുറേ സെലിബ്രിറ്റികളെ ഇരുത്തി ‘തമാഷ’ പറയുന്ന പരിപാടി എന്തായാലും വേണം. സിനിമക്കാരെല്ലാം കുടി ഒരു യന്ത്രം വരച്ചതിനു ചുറ്റും കൂടുമ്പോൾ വേറൊരു സമയത്ത് സീരിയലുകാർ കൂടണം. പിന്നീം യന്ത്രം വരക്കാനറിയാമെങ്കിൽ പാട്ടുകാരെയും കൂട്ടിയിരുത്താം. അവസാനം എന്തായാലും എല്ലാം കൂടി ഓണപ്പാട്ടെന്നു പറഞ്ഞ് അലറണം.
7) ദേവേന്ദ്രനു സ്വർഗ്ഗജയം സാദ്ധ്യമാവുമോ എന്ന ഭയമുൽപ്പാദിപ്പിച്ച മഹാബലിയ്ക്ക് നാം കൊടുത്ത ആ ആരോഗ്യദൃഡഗാത്രമസ്കുലാർ ബോഡിയുണ്ടല്ലോ, കുടവയറും ചാടി ഉപ്പുമാവിൽ വെള്ളം കൂടിയ തടിയുമായി ഓലക്കുടയും പിടിച്ചുള്ള ‘മാവേലിരൂപം’ – അതിനുപറ്റിയ പാവങ്ങളെ ഇക്കൊല്ലവും വേഷം കെട്ടിച്ച് ഓരോ ചാനലിന്റേയും വകയായി റേഡിലിറക്കണം. എന്നിട്ട് ഖരന്റെ അച്ഛന്റെ പേരെന്താണ്, ഭൂമി ഉരുണ്ടിട്ടാണെങ്കിൽ താഴെ നിൽക്കുന്നവർ താഴെപ്പോവാത്തതെന്താണ് എന്നൊക്കെ നാട്ടുകാരോട് ചോദിപ്പിയ്ക്കണം.
കടപ്പാട് facebook
![]() |
onam comedy 2015 photos |
You may also like
Up coming topics
Onam 2015 funny things
malayalam graphics onam Wishes
Onam e-Greetings cards
how college hostel celebrates onam
Onam film releases in kerala